Thu. Oct 9th, 2025
കാബൂൾ:

അഫ്‍ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണത്തില്‍ 11 പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയിലെ ബാഘ്ലാന്‍ പ്രവിശ്യയിലെ പോലീസ് ക്യാമ്പിന് നേരെയാണ് ചൊവ്വാഴ്‍ച ആക്രമണമുണ്ടായത്. തിങ്കളാഴ്ച ഇവിടുത്തെ ചെക്ക് പോസ്റ്റിനു നേരെയും താലിബാന്റെ ആക്രമണം ഉണ്ടായിരുന്നു. അതേസമയം, ആക്രമണത്തില്‍ 17 പേര്‍ മരിച്ചതായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറ‌ഞ്ഞു. ഒരു പോലീസ് ഓഫീസറെ ബന്ദിയാക്കിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.

By Arya MR