Wed. Jan 22nd, 2025
കൊച്ചി:

ജെട്ടിയിൽ അടുപ്പിക്കാനാകാതെ  വട്ടംചുറ്റി റോ റോ ജങ്കാർ. രാവിലെ 9 :15 ന് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പുറപ്പെട്ട സേതുസാഗർ 1 എന്ന റോ റോ ജങ്കാർ ആണ് കരയിലടുപ്പിക്കാനാവാതെ ഒരു മണിക്കൂറോളം അഴിമുഖത്ത്‌ കുടുങ്ങിയത്.ഇതോടെ യാത്രക്കാരും കരക്കെത്താനാകാതെ വലഞ്ഞു.കണ്ട്രോൾ സ്വിച്ചിലേ തകരാർ മൂലമാണ് കരക്ക് അടുപ്പിക്കാൻ കഴിയാതെ പോയത്. പിന്നീട് മറ്റൊരു ജങ്കാറിന്റെ സഹായത്തോടെ കരക്കെത്തിക്കുകയായിരുന്നു.