Wed. Jan 22nd, 2025
കൊച്ചി:

ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ   ഡെലിവറി ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ സ്വിഗ്ഗിയും സൊമാറ്റൊയും. സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും സ്വിഗി സൂപ്പര്‍ നിരക്കുമാണ് വര്‍ധിപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്‍റെ ഇടം വരെയുള്ള ദൂരം, ഭക്ഷണത്തിന്‍റെ വില, ഹോട്ടല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.