ദില്ലി:
നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തങ്ങൾ ജയിലിനുള്ളിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വാദവുമായി പ്രതികൾ സുപ്രീം കോടതിയിൽ. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് പ്രതിയായ മുകേഷ് സിംഗിന്റെ അഭിഭാഷക ഈക്കാര്യം ആരോപിച്ചത്. കൂടാതെ മുകേഷ് സിംഗിന്റെ സഹോദരൻ കൂടിയായ ഈ കേസിലെ പ്രതി റാം സിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും അഭിഭാഷക അഞ്ജന പ്രകാശ് വാദിച്ചു. എന്നാൽ രാഷ്‌ട്രപതി പ്രതികളുടെ ദയാഹർജി തള്ളിയ സംഭവത്തിൽ കോടതിയ്ക്ക് ഇടപെടാൻ പരിമിതികൾ ഉണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. കേസിൽ നാളെ രാവിലെ 10.30ന് കോടതി വിധി പറയും.