Mon. Dec 23rd, 2024
ജയ്പുർ:

30 രാജ്യങ്ങളിൽ നിന്ന് അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുത്ത പതിമൂന്നാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ തിങ്കളാഴ്ച സമാപിച്ചു. രാഷ്ട്രീയം, സമൂഹ ചിന്തകൾ, സമ്പദ്‌വ്യവസ്ഥ, കല, സാഹിത്യം എന്നിവയിലെ നിലവിലെ ട്രെൻഡുകളായിരുന്നു ഈ വർഷത്തെ തീമുകൾ. സർക്കാർ അവതരിപ്പിച്ച പുതിയ പൗരത്വ നിയമ ഭേദഗതിതിക്കെതിരെ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നിയമത്തിനെതിരെ പ്രതിഷേധിച്ച അഞ്ച് പേരെ പോലീസ് കാസ്റ്റഡയിൽ എടുത്ത ശേഷം വിട്ടയച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam