Mon. Dec 23rd, 2024
ഓക്‌ലാൻഡ്:

ബുധനാഴ്ച നടക്കാൻ പോകുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി ട്വന്റി ഇന്ത്യയ്ക്ക് എന്ന പോലെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയ്ക്കും നിർണായകം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യയ്ക്ക് നാളെ നടക്കാൻ പോകുന്ന മത്സരം കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. അതേസമയം, നാളെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി 25 റൺസ് കൂടി നേടിയാൽ മുൻ നായകൻ എംഎസ് ധോണിയെ പിന്തള്ളി ടി20യില്‍ നായകനായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിൽ കൊഹ്‌ലി മുന്നിലെത്തും. അതേപോലെ, അർധസെഞ്ചുറി നേടിയാൽ ഏറ്റവും കൂടുതൽ ഫിഫ്റ്റീസ് നേടിയ നായകൻ എന്ന പദവിയും ടി20യില്‍ 50 സിക്‌സുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ നായകൻ എന്ന പദവിയും സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam