Sun. Jan 19th, 2025
തിരുവനന്തപുരം:

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ പ്രവർത്തനങ്ങളിൽ ക്രമക്കേട് കാണിച്ചുവെന്നും, നഷ്ട്ടം ലാഭമാക്കി മാറ്റിയെന്നും, ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.