Wed. Jan 22nd, 2025
കൊച്ചി:

രാജ്യത്ത് പലർക്കും കസ്റ്റംസിനെ പേടിയാണെന്ന് നടൻ മമ്മൂട്ടി. ചുങ്കം പിരിക്കൽ പണ്ടുമുതലേ ഉണ്ടായിരുന്ന കാര്യമായിരുന്നിട്ട് കൂടി  പലരും ഇപ്പോളും  കസ്റ്റംസിനെ ഭയത്തോടെയാണ് കാണുന്നതെന്ന് മമ്മൂട്ടി.നികുതി വർധിച്ചതോടെയാണു കള്ളക്കടത്തു വർധിച്ചത്. കസ്റ്റംസിനെ ഭയത്തോടെയല്ല, സൗഹൃദത്തോടെയാണു കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം 13.69 കോടി രൂപ മൂല്യമുള്ള 42.42 കിലോഗ്രാം കള്ളക്കടത്തു സ്വർണമാണു കൊച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുകയാണ്.