ഇസ്രായേൽ:
അഴിമതി കേസിൽ ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കോടതി ഔദ്യോഗികമായി പ്രതി ചേർത്തു. കൈക്കൂലി, വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയവയ്‌ക്കെതിരെ അറ്റോർണി ജനറൽ അവിചായി മാൻഡൽബ്ലിറ്റാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ ജെറുസലേം ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടി വരുന്നത്. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ തുടർന്ന പ്രധാനമന്ത്രിയാണ് ബെഞ്ചമിൻ നെതന്യാഹു.