Wed. Jan 22nd, 2025
ക​ർ​ണാ​ട​ക:

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വട​ക്ക​ൻ ക​ർ​ണാ​ട​ക​യിലെ ബി​ദാ​ർ ജി​ല്ല​യി​ലെ ഷാ​പു​ർ ഗേ​റ്റി​ലു​ള്ള സ്കൂളിൽ കുട്ടികൾ നാടകം അവതരിപ്പിച്ചതിന്  രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി സ്കൂൾ അടപ്പിച്ചു. നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, എ​സ്ഐ അ​ട​ക്ക​മു​ള്ളവർ സ്കൂളിലെത്തി സീൽ ചെയ്തത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യും പോ​ലീ​സ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam