Mon. Dec 23rd, 2024

പൗരത്വ ഭേദഗതി നിയമം പോലെയുള്ള പലതരം ബില്ലുകൾ ഇനിയും പുറകെ വരുന്നുണ്ടെന്നും ഈ നിയമങ്ങളെല്ലാം രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ഉള്ളതാണെന്നും സംവിധായകനും ബിജെപി പ്രവർത്തകനുമായ രാജസേനൻ പറഞ്ഞു. കോടതി വിധി പൗരത്വ ബില്ലിന് അനുകൂലമാണെങ്കിൽ കുറച്ച് ആയുധങ്ങൾ കരുതിവച്ചിട്ടുണ്ടെന്ന് പറഞ്ഞ ഡോ. ഫസൽ ഗഫൂറിന് മറുപടി നൽകിക്കൊണ്ട് നടത്തിയ ഫേസ്ബുക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  ഇന്ത്യയിലെ എല്ലാ മതവിഭാഗത്തിൽപെട്ട ആളുകളെയും സുരക്ഷിതരാക്കി, ആജീവനാന്തം കൊണ്ടുപോകാനുള്ള ബില്ലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam