Mon. Dec 23rd, 2024
മനാമ:

ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്റൈനിൽ പ്രവാസി സംഘടനകളുടെ റിപ്പബ്ലിക് ദിന സംഗമം. ബഹ്റൈന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ഭരഘടനയ്ക്കായി പ്രതിജ്ഞ എടുത്തത്. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന കൂട്ടായ്മ  സംഘടിപ്പിച്ച സംഗമത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടിഎം ഹര്‍ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. മതേതരവും ജനാധിപത്യവും കൊണ്ടാണ് ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുൻപിൽ ആദരിക്കപ്പെടുന്നതെന്ന് ടിഎം ഹര്‍ഷന്‍ അഭിപ്രായപ്പെട്ടു.

By Arya MR