Fri. Jul 18th, 2025
ബംഗാൾ:

കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാന്‍ പശ്ചിമ ബംഗാളും.അതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാന്‍ വൈകുന്നതിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുജന്‍ ചക്രവര്‍ത്തി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മമത സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.