Thu. Oct 9th, 2025
കൊൽക്കത്ത:

കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ സർക്കാരും. ഇവിടെ ബംഗാളില്‍ തങ്ങള്‍ സിഎഎയോ എന്‍ആര്‍സിയോ എൻപിആറോ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇതോടെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ഇതിന് മുൻപ് പ്രമേയം പാസാക്കിയത്.

By Arya MR