Mon. Dec 23rd, 2024
ഇറാഖ് :

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അതീവ സുരക്ഷാ മേഖലയിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്  . വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്. അഞ്ചും പതിച്ചത് യുഎസ് എംബസിക്ക് സമീപത്ത് തന്നെയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.ഇറാനി സൈനിക ജനറര്‍ കാസിം സൊലേമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റാക്രമണം ഈ മേഖലയില്‍ നടക്കുന്നത്.