Mon. Dec 23rd, 2024
ന്യൂഡൽഹി:
പൗരത്വ  ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിൽ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനത്തിൽ  നടന്നത് വേറിട്ട പ്രതിക്ഷേധം . ദേശീയപതാകയുമേന്തി നിരത്തുകളിൽ ഇറങ്ങിയ  പ്രതിഷേധക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചും ദേശീയഗാനം ആലപിച്ചുമാണ് റിപ്പബ്ലിക് ദിനത്തെ വരവേറ്റത്. അർദ്ധരാത്രിയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ന്യൂഡൽഹിയിൽ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയും ഏറ്റവും ശക്തമായ പ്രതിഷേധം നടക്കുന്ന വേദികളിലൊന്നാണ് ഷഹീൻ ബാഗ്. അതേസമയം, സ്ഥലത്ത് തെരുവടച്ച് നടക്കുന്ന സമരത്തിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.