Mon. Dec 23rd, 2024
കൊച്ചി:

 
സപ്ലൈകോ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വിപുലീകരിച്ച്  ജനങ്ങൾക്ക് ആശ്വാസമേകാനാണ് ശ്രമിക്കുന്നതെന്നു മന്ത്രി പി തിലോത്തമൻ. ജനങ്ങൾക്ക് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് കടന്നു ചെല്ലണമെന്നും, അവശ്യ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ സപ്ലൈകോ വലിയ രീതിയിലുള്ള ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളാക്കാനും, സൂപ്പർ മാർക്കറ്റുകളെ ഹൈപ്പർമാർക്കറ്റുകളാക്കാനുമാണ് ലക്ഷ്യമിടുന്നത്. എല്ലാ കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളെയും ഒരു കുടക്കീഴിലാക്കാനും ശ്രമിക്കുന്നുണ്ട്. വടുതല സപ്ലൈകോ ടീ ഗോഡൗൺ അങ്കണത്തിൽ ടീ ബ്ലെൻഡിങ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.