Sun. Dec 22nd, 2024

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി തമിഴ് ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ. ‘കൈതി’ എന്ന ബോക്സ് ഓഫീസ് ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് ആണ് നായകനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിജയ്‌യെ മാത്രമായിരുന്നു ഉൾക്കൊള്ളിച്ചിരുന്നതും. എന്നാൽ സെക്കന്റ് പോസ്റ്ററിൽ ഇളയദളപതിയ്‌ക്കൊപ്പം വിജയ് സേതുപതിയെ കൂടി കണ്ടതോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയത്. മാസ്റ്റർ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. ട്വിറ്ററില്‍ കഴിഞ്ഞ 24 മണിക്കൂറായി ട്രെന്റിങ് ടോപ്പായി തുടരുകയാണ് ഈ പോസ്റ്റർ.

By Arya MR