Sun. Jan 19th, 2025

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം 62-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോംഗ് ഓഫ് ദ ഇയര്‍ എന്നീ അഞ്ച് വിഭങ്ങളിൽ പുരസ്‌കാരം നേടിയ പതിനെട്ട് വയസുകാരി  ബില്ലി എലിഷാണ് അവാർഡ് നിശയിൽ താരമായത്. മികച്ച ട്രഡീഷനൽ ആന്റ് ബി പെര്‍ഫോര്‍മന്‍സ്, മികച്ച സോളോ പെര്‍ഫോര്‍മന്‍സ്, മികച്ച അര്‍ബന്‍ കണ്ടപററി പെര്‍ഫോമന്‍സ് എന്നീ പുരസ്‌കാരങ്ങൾ  അമേരിക്കന്‍ ഗായിക ലിസോയും സ്വന്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam