Sat. Apr 5th, 2025
ന്യൂഡൽഹി:

 
എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ ബിജെപി മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യം സ്വാമി. രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് സുബ്രഹ്മണ്യം സ്വാമി. രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് സ്വാമി നേരത്തെ നല്‍കിയിരുന്നു. കേന്ദ്രം എയര്‍ ഇന്ത്യ വില്‍ക്കുന്ന തീരുമാനമെടുത്താല്‍ കോടതിയില്‍ പോകുമെന്നു സുബ്രഹ്മണ്യ സ്വാമി  വ്യക്തമാക്കിയിരുന്നു. എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തില്‍ ആദ്യം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സ്വാമി നേരത്തെ എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യാന്‍ നിർദ്ദേശിച്ചിരുന്നു.