Mon. Dec 23rd, 2024
ഹൈദരാബാദ്:

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പൊലീസ് നടപടി. ലംഗാര്‍ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.  അതെ സമയം, സ്വേച്ഛാധിപത്യ ഭരണം തെലങ്കാനയില്‍ ശക്തമാണ്. ആദ്യം അവര്‍ ഞങ്ങളെ ലാത്തി കൊണ്ട് മര്‍ദ്ദിച്ചു. പിന്നെ എന്നെ അറസ്റ്റ് ചെയ്തു. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനായി എന്നെ അവര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണ് എന്നായിരുന്നു അറസ്റ്റിനു പിന്നാലെ ആസാദ് ട്വീറ്റ് ചെയ്തത്.