Sat. Jul 27th, 2024
കൊച്ചി:

നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ താരം ഒരു കോടി രൂപ നൽകണമെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ഇതോടെ താരസംഘടനയായ അമ്മ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു എന്ന് തന്നെ പറയാം. അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബു രാജും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്‍റെ നിലപാടിലെ അതൃപ്തി മാധ്യമങ്ങളോട് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam