അലഹബാദ്:
പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളിൽ റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. ഡിസംബർ മാസത്തിൽ നടന്ന പ്രതിഷധങ്ങൾക്കെതിരെ പോലീസ് നടത്തിയ ആക്രമങ്ങളുടെ റിപ്പോർട്ടാണ് കോടതി തേടിയിരിക്കുന്നത്. പോലീസ് അന്യായമായി പ്രതിഷേധക്കാരെ അക്രമിച്ചുവെന്ന തരത്തിൽ കോടതിയിൽ ഏഴ് ഹർജികൾ ഫയൽ ചെയ്തതോടെയാണ് ഈ നടപടി. പ്രതിഷേധങ്ങൾക്കിടെ 20 പേരാണ് യുപിയിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത് പോലീസ് വെടിവെയ്പ്പിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്, പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടേയും വൈദ്യപരിശോധന റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കുണമെന്നും അലഹബാദ് കോടതി നിർദേശിച്ചിട്ടുണ്ട്.