Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇന്ത്യയുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യത്തോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും സ്വയം സമർപ്പിക്കാൻ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനും എൻ പി ആർ സംസ്ഥാനത്ത് നടപ്പാകില്ല എന്ന ഉറച്ച തീരുമാനം എടുക്കാനും സാധിച്ചത് കേരളത്തിന്റെ നേട്ടമാണെന്നും പറഞ്ഞു. നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി കേരളം നിലനില്‍ക്കുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam