Wed. Jan 22nd, 2025
ഓക്‌ലൻഡ്:

ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് രണ്ടാം ടി ട്വൻറിയിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഓക്‌ലന്‍ഡില്‍ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് നേടിയാണ് ന്യുസിലന്ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് പട 133 റണ്‍സാണ് നേടിയത്. 17.3 ഓവറില്‍ തന്നെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യയ്ക്ക് വീണ്ടും കരുത്തുറ്റ വിജയം സമ്മാനിച്ചത്.

ആദ്യ ഓവറില്‍ തന്നെ ഓപ്പണറായ ഹിറ്റ്മാൻ രോഹിത് ശർമയും ആറാം ഓവറിൽ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയും പുറത്തുപോയിരുന്നു. എന്നാൽ ശേഷം, ക്രീസിൽ ഒന്നിച്ചെത്തിയ രാഹുലും ശ്രേയസും കളിപിടിച്ചെടുക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്കോർ ഇന്ത്യ-135/3 (17.3), ന്യൂസിലന്‍ഡ്-132/5 (20.0)

By Athira Sreekumar

Digital Journalist at Woke Malayalam