തിരുവനന്തപുരം:
ഇന്ത്യ അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമായി മാറുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ പൗരത്വ നിയമത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാതിയുടെയോ നിറത്തിന്‍റെയോ സാമൂഹിക നിലവാരത്തിന്‍റെയോ പേരിൽ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ഇന്ത്യയ്ക്കില്ലെന്നും വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് നമ്മുടേതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. എന്നാൽ വികസന നേട്ടങ്ങളുടെ പേരിൽ കേരളത്തേയും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനേയും അദ്ദേഹം പ്രശംസിച്ചു.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്‍റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.[