Mon. Dec 23rd, 2024
കാശ്മീർ:

അനുഛേദം  370 ഇടുത്തുകളയുന്നതിന് മുന്നോടിയായി കാശ്മീരിൽ നിർത്തലാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു.  അഞ്ചു മാസത്തിലേറെ നീണ്ടുനിന്ന ഇന്റർനെറ്റ് നിരോധനം ഇന്ന് മുതലാണ് പുനഃസ്ഥാപിച്ചത്. ഇന്ന് മുതൽ കാശ്മീരിൽ 2 ജി ഇന്റർനെറ്റ് സേവനം ലഭ്യമാണെന്നാണ്  പിടിഐ റിപ്പോർട്ട് ചെയ്തത്. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് ഇപ്പോൾ കിട്ടുന്നത്.ജമ്മു കശ്മീർ ഭരണകൂടം അംഗീകരിച്ച 301 വെബ്സൈറ്റുകൾ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂ.