Mon. Jan 13th, 2025
 തിരുവനന്തപുരം:

 

നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിയോജിപ്പുമായി ഗവർണർ. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പി സർക്കാർ ഗവർണർക്ക് അയച്ചു കൊടുത്തത്. പൗരത്വ  നിയമ ഭേതഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചത്. കോടതിക്ക് മുമ്പാകെയുള്ള വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കരുതെന്നും,ഇത്തരം ഭാഗങ്ങൾ പ്രസംഗത്തിൽ നിന്ന് എടുത്ത് മാറ്റണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട്‌ നിയമസയില്‍ പ്രമേയം പാസാക്കിയത്, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങൾ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.