Mon. Dec 23rd, 2024

 

ന്യൂഡൽഹി :

യെ​സ് ബാ​ങ്ക് ത​ക​ര്‍ച്ച ഗ​വ​ണ്‍​മെ​ന്‍റ് അ​നു​വ​ദി​ക്കി​ല്ലെ​ന്നു സൂ​ചി​പ്പി​ച്ച്‌ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ  ചെ​യ​ര്‍​മാ​ന്‍ ര​ജ​നീ​ഷ്കു​മാ​ര്‍. യെ​സ് ബാ​ങ്ക് വി​ഷ​യ​ത്തി​ല്‍ പരിഹാരമുണ്ടാകും, ഇത്രയും വലുപ്പമുള്ള ബാങ്ക് തകരാന്‍ ആരും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൂ​ന്നു ല​ക്ഷം കോ​ടി​യോ​ളം രൂ​പ​യു​ടെ ബാ​ല​ന്‍​സ് ഷീ​റ്റ് ഉ​ള്ള​താ​ണ് യെ​സ് ബാ​ങ്ക്. ടെ​ലി​കോം ക​ന്പ​നി​ക​ള്‍​ക്ക് അ​ട​ക്കം ബാ​ങ്ക് ന​ല്‍​കി​യ വാ​യ്പ​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്ക് കി​ട്ടാ​ക്ക​ട​മാ​യിട്ടുണ്ട്. മൂ​ല​ധ​ന പ​ര്യാ​പ്ത​ത തീ​രെ കു​റ​വാ​യതും ഓ​ഹ​രി വി​ല്പ​ന​യ്ക്കു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കാത്തതിനാല്‍ ബാ​ങ്കി​ന്‍റ ഓ​ഹ​രി​വി​ല ഒ​രു കൊ​ല്ലം കൊ​ണ്ട് 80 ശ​ത​മാ​നം ഇ​ടി​ഞ്ഞതും ബാങ്കിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.