Fri. Nov 22nd, 2024

 

ന്യൂഡൽഹി :

​വലി​യ കു​ടി​ശി​ക അ​ട​യ്ക്കാ​നു​ള്ള ടെ​ലി​കോം ക​ന്പ​നി​ക​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടേ പ​ണം സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്കൂ. കൂ​ടു​ത​ല്‍ തു​ക ന​ല്‍​കാ​നു​ള്ള വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യും ഭാ​ര​തി എ​യ​ര്‍​ടെ​ലും ഈ ​നി​ല​പാ​ട് ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു. ഇ​രു ക​ന്പ​നി​ക​ളും കൂ​ടി 88,624 കോ​ടി രൂ​പ അ​ട​യ്ക്കാ​നു​ണ്ട്. ഗ​ഡു​ക്ക​ളാ​യി പ​ല വ​ര്‍​ഷം കൊ​ണ്ടു തു​ക അ​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം കി​ട്ടു​മെ​ന്നാ​ണ് ഈ ​ക​ന്പ​നി​ക​ള്‍ ക​രു​തു​ന്ന​ത്. 177 കോ​ടി രൂ​പ മാ​ത്രം ബാ​ധ്യ​ത​യു​ള്ള റി​ല​യ​ന്‍​സ് ജി​യോ പ​ണം അ​ട​ച്ചുകഴിഞ്ഞു.  ടെ​ലി​കോം ലൈ​സ​ന്‍​സി​നും സ്പെ​ക്‌​ട്രം ചാ​ര്‍​ജി​നും വ​രു​മാ​ന​ത്തി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം സ​ര്‍​ക്കാ​രി​നു ന​ല്‍​കാ​ന്‍ 1999 മു​ത​ല്‍ ക​ന്പ​നി​ക​ള്‍​ക്കു ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. വ​രു​മാ​ന​ത്തി​ല്‍ ടെ​ലി​കോ​മി​ല്‍നി​ന്ന​ല്ലാ​ത്ത തു​ക​യും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന വി​ധി​യാ​ണ് വ​ലി​യ ബാ​ധ്യ​ത വ​രു​ത്തി​വ​ച്ച​ത്.