Mon. Dec 23rd, 2024
തിരുവനന്തപുരം

 

സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാർ  13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ ഉയർന്നതോടെയാണ് സോണിയ ഗാന്ധി ഒപ്പുവെക്കാൻ വിസമ്മതിച്ചത്. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനാണ് എന്നാണ് സോണിയ ചോദിച്ചത്.പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനു സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.