Sun. Apr 27th, 2025
ഡൽഹി

 

 

സമാധാനപരമായ പ്രതിഷേധമാണ് ഇപ്പോൾ ഇന്ത്യയിലെ തരംഗമെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരുകളെ ആഴത്തിലാക്കാൻ സഹായിക്കുമെന്നും മുൻരാഷ്ട്രപതി പ്രണബ് മുഖർജി. കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയിലുള്ള ആളുകൾ പ്രത്യേകിച്ച് യുവാക്കൾ തെരുവിലിറങ്ങുന്നത് അവരുടെ കാഴ്ചപ്പാടിൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കു അഭിപ്രായം പറയാനാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ജനാതിപത്യം വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ച സുകുമാർ സെൻ പ്രഭാഷണത്തിലാണ് മുൻ രാഷ്ട്രപതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഇലെക്ഷൻ കമ്മിഷണർ ആയിരുന്നു സുകുമാർ സെൻ