Wed. Jan 22nd, 2025
യമൻ :

 

മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. പോയ നാല് വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ തോതാണ് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്. ഒപെക് കൂട്ടായ്മാ രാഷ്ട്രങ്ങള്‍ ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയതും അമേരിക്കയുടെ ഇറാന്‍ ഉപരോധവും ഇന്ത്യയുടെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ കുറവിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു