Sun. Apr 27th, 2025
കൊച്ചി:

 
പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജില്ലയിൽ അപേക്ഷ സമർപ്പിച്ചത് നാന്നൂറോളം പേർ മാത്രം. രാഷ്ട്രീയ പാർട്ടികൾ സജീവമായി ഇടപെടാത്തതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായി കണക്കാക്കപ്പെടുന്നു. എല്ലാ തദ്ദേശ വാർഡുകളിലും വീടുകളിലെത്തി വോട്ടർ പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്തി പേര് ചേർക്കാനാണ് രാഷ്ട്രീയ പാർട്ടികൾ പ്രാദേശിക ഭാരവാഹികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഒരാൾ പോലും പേര് ചേർക്കാത്ത പഞ്ചായത്തുകളുമുണ്ട്.