Thu. May 1st, 2025
 തിരുവനന്തപുരം

 

കെപിസിസി ഭാരവാഹിക പട്ടികയുമായി ബന്ധപ്പെട്ട്  നിരവധി ചർച്ചകൾ നടക്കവേ പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യം വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി എന്നിവരെയും പിന്നീട് വർക്കിംഗ് പ്രെസിഡന്റുമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും.ഒരാൾക്ക് ഒരു പദവി എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നാൽപ്പതോളം പേര് അടങ്ങുന്ന പുതിയ  പട്ടികയാണ് ഹൈക്കമാൻഡിന്സമർപ്പിച്ചിരിക്കുന്നത്.ദിവസങ്ങളായി തുടരുന്ന ഗ്രൂപ്പ് വടംവലികൾക്ക് ശേഷമാണ് കെപിസിസിയുടെ ജംബോ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡിന് സമർപ്പിച്ചത്.