Mon. Dec 23rd, 2024
കൊച്ചി :

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച്‌ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ , സൂപ്പര്‍ ഫാബ് ലാബ് ആരംഭിക്കുന്നു. അമേരിക്കയ്ക്ക് പുറത്ത് ഇത് ആദ്യത്തെ സംരംഭമാണ്. കൊച്ചി കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ 10,000 ചതുരശ്ര അടി സ്ഥലത്താണ് സൂപ്പര്‍ ഫാബ് ലാബ് യാഥാര്‍ത്ഥ്യമാകുന്നത്. ഏഴ് കോടിയില്‍പരം രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണ് സൂപ്പര്‍ ഫാബ് ലാബില്‍ സജ്ജമാക്കുക.  ഇലക്‌ട്രോണിക്‌സ് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, ബയോ ടെക് ഇന്‍കുബേറ്ററായ ബയോ നെസ്റ്റ് എന്നിവയ്‌ക്കൊപ്പം സൂപ്പര്‍ ഫാബ് ലാബു കൂടി വരുന്നതോടെ ഇന്റഗ്രേറ്റ്ഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് രാജ്യത്തെ തന്നെ ഏറ്റവും സുപ്രധാനമായ സംരംഭക സൗഹൃദ കേന്ദ്രമായി മാറും.