Sat. Jan 18th, 2025
തിരുവനന്തപുരം:

 
സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമാക്കുന്നതു കൊണ്ട് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ തടസ്സമില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍. 2021 ജനുവരി 15 മുതലാണ് ഹാള്‍മാര്‍ക്കിങ്ങ് നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ മൂല്യം കുറയില്ല. വിവിധ കാരറ്റിലുള്ള സ്വര്‍ണ്ണത്തിന് ഗുണ മേന്‍മ അനുസരിച്ചുള്ള വില ലഭിക്കും.