Tue. Dec 24th, 2024
കൊച്ചി:

 
കനാൽ വെള്ളത്തെ ആശ്രയിച്ച് നെൽകൃഷിയിറക്കിയ കർഷകർ ഇപ്പോൾ ദുരിതത്തിലാണ്. ജനുവരി ആദ്യം തന്നെ കർഷകർക്കായി പെരിയാർ വാലി കനാലുകളിൽ നിന്നും വെള്ളം തുറന്നു വിട്ടുവെങ്കിലും ഇത് കൃഷിയിടങ്ങളിലേക്ക് എത്തുന്നില്ല. കനാലിലൂടെ തുറന്നുവിട്ട വെള്ളം സ്വകാര്യവ്യക്തികൾ 10 ഇഞ്ചിന്റെ രണ്ട്‌ പൈപ്പുകളിട്ട് പുരയിടത്തിലെ റബ്ബർത്തോട്ടത്തിലേക്ക്‌ ഒഴുക്കുന്നതായാണ് പരാതി. കടയിക്കവളവിൽ നിന്ന് തുരുത്തിക്കര പാടശേഖരത്തിലേക്ക് പോവുന്ന കനാലിന്റെ കുന്നപ്പിള്ളി വട്ടനാട്ടുചിറ ഭാഗത്താണ് അനധികൃത ചോർത്തൽ നടക്കുന്നത്. ചോർത്തൽ മൂലമാണ് കനാൽ തുറന്നിട്ടും അടുത്ത പാടശേഖരങ്ങളിലേക്ക് വെള്ളമെത്താത്തതെന്നും അതിൽ നടപടിയെടുക്കണമെന്നും നാട്ടുകാർ പറയുന്നു.