Mon. Dec 23rd, 2024
ഡൽഹി  

 

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനമുന്നയിച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി ആയപ്പോൾ ജനങ്ങൾക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം അദ്ദേഹം മറന്നുവെന്നും അമിത് ഷാ പറഞ്ഞു. അണ്ണാ ഹസാരയുടെ സഹായത്തോടെയാണ്  കെജരിവാള്‍ മുഖ്യമന്ത്രി ആയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 8 നാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.