Mon. Dec 23rd, 2024
തിരുവനന്തപുരം:

 
പന്തീരാങ്കാവ് യുപിഎ കേസിൽ മുൻനിലപാടിൽ ഉറച്ച് പി ജയരാജൻ. അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്നുള്ള തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജയരാജൻ. സിപിഎമ്മിനകത്ത് ഭിന്ന നിലപാട് ഉണ്ടെന്നു വരുത്താനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എന്നാൽ സിപിഎമ്മിന് ഈ കാര്യത്തിൽ ഒറ്റ നിലപാടേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെയും, ഇസ്ലാമിസ്റ്റുകളെയും തുറന്നു കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയരാജനെ പിന്തുണച്ച് എം വി ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്.