Sun. Dec 22nd, 2024
ന്യൂഡൽഹി  

 

പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മാതാപിതാക്കളുടെ ജനനവിവരങ്ങൾ നൽകണമെന്ന വ്യവസ്ഥയിൽ നിര്ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ. മാതാപിതാക്കളുടെ ജനനത്തീയതിയും,സ്ഥലവും സംബന്ധിച്ച ചോദ്യങ്ങൾ ഓപ്ഷണൽ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ വിവരങ്ങൾ നൽകാൻ താല്പര്യമില്ലാത്തവർ മാത്രം ഈ വിവരങ്ങൾ നൽകാതിരുന്നാൽ മതിയെന്ന്കേന്ദ്രമന്ത്രി പ്രകാശ്  ജാവേദ്ക്കർ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ജനനവിവരങ്ങൾ അറിയാത്തതിന്റെ പേരിൽ ആരുടേയും പൗരത്വം നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും പസ്വാൻ കൂട്ടിച്ചേർത്തു.