Sat. Apr 5th, 2025

കൊച്ചി

 

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തനപുരോഗതി കലക്ടർ എസ്. സുഹാസ് വിലയിരുത്തി. നിലവിൽ നിർമാണം ആരംഭിച്ച വിവേകാനന്ദ തോട്, പനമ്പിള്ളി ഡിവിഷനിലെ ഡ്രെയ്‌നേജ്, പൊന്നുരുന്നി ഡിവിഷനിലെ പാരഡൈസ് റോഡ്, കാരണക്കോടം തോട് എന്നിവിടങ്ങളിലാണ് കലക്ടറിന്റെ  നേതൃത്വത്തിലുള്ള സംഘം പരിശോധിക്കാൻ എത്തിയത്. കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിർമിക്കുക, അറ്റകുറ്റപ്പണി നടത്തുക എന്നിവയാണ് നടക്കുന്നത്. പണികൾ മാർച്ച് 31 നകം പൂർത്തിയാകുമെന്ന് കലക്ടർ പറഞ്ഞു