Sun. Dec 22nd, 2024

 

 തിരുവനന്തപുരം 

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന കെവൈസി പരിശോധനകളില്‍ പരിഗണിക്കുമെന്ന റിസര്‍വ്വ് ബാങ്കിന്‍റെ പ്രസ്താവന ജനങ്ങളെ പരിഭ്രാന്തരാക്കുന്നു.  എന്‍പിആര്‍ ലെറ്റര്‍, കെവൈസി പരിശോധനയ്ക്ക് പരിഗണിക്കുമെന്ന് കേന്ദ്ര ബാങ്കിന‍്റെ പരസ്യം വന്നതിനു പിന്നാലെയാണ് തൂത്തുക്കുടി കായല്‍ പട്ടിണത്തിലുള്ള നൂറു കണക്കിന് ഉപഭോക്താക്കള്‍ അക്കൗണ്ട് പിന്‍വലിച്ചത്. മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് അക്കൗണ്ട് പിന്‍വലിക്കണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിച്ച് ഭൂരിഭാഗം പേരും. മൂന്നു ദിവസത്തിനുള്ളില്‍ വലിയ തുക ബാങ്കില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരായ ജനത്തെ സ്ഥിഗതികള്‍ പറ‍ഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും കേന്ദ്ര ബാങ്കിന്‍റെ കായല്‍പ്പട്ടിമം ബ്രാഞ്ച് അധികൃതര്‍ പറയുന്നു. രാജ്യത്ത് പല സ്ഥലങ്ങളിലും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.