വാഷിംഗ്‌ടൺ:
2018 ല്‍ ആമസോണ്‍ ഉടമയും, ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്ര സഭ. സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇടപെടല്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യുഎന്നിന്‍റെ പ്രസ്താവന. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം അന്വേഷിക്കുന്ന കാലയളവില്‍ സൗദി അറേബ്യയ്ക്കെതിരെ വാഷിങ്ങ് ടണ്‍ പോസ്ര്റില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ആമസോണിനെതിരെയും, വാഷിങ്ങ്ടണ്‍ പോസ്റ്റിന്‍റെ ഉടമ എന്ന നിലയില്‍ ജെഫ് ബെസോസിനെതിരെയും സൗദി ഓണ്‍ലൈന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബെസോസിന്‍രെ ഫോണ്‍ ഹാക്കിങ്ങില്‍ സൗദിയുടെ പങ്ക് ചര്‍ച്ചാ വിഷയമായത്.