Sun. Dec 22nd, 2024
ഡൽഹി:

കശ്മീർ തർക്കം പരിഹരിക്കാൻ സഹായിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഇക്കാര്യത്തിൽ മധ്യസ്ഥതയ്ക്കായി മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തവും സ്ഥിരവുമാണെന്നും ഇന്ത്യ.

ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി ട്രംപ്, കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഭവവികാസങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സഹായിക്കാൻ തയ്യാറാണെന്നും പറഞ്ഞിരുന്നു.