Wed. Jan 22nd, 2025
തിരുവനന്തപുരം

 

 നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടുകളും ഉള്‍പ്പെടുത്തുമ്പോൾ   പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയേക്കാം. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തിരിച്ചയക്കാനിടയുണ്ടെന്നു ചില മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതിക്കെതിരേയും കേന്ദ്രത്തിനെതിരേയും ആഞ്ഞടിച്ചു കൊണ്ടുള്ള നയപ്രഖ്യാപനം ഗവര്‍ണ്ണര്‍ മടക്കി അയയ്ക്കുകയോ വായിച്ച ശേഷം പ്രതിഷേധിക്കുകയോ തിരുത്തി വായിക്കുകയോ ചെയ്യുമോയെന്ന ആശങ്കയിലാണ് മന്ത്രിസഭാ. ഗവര്‍ണര്‍ക്കു നയപ്രഖ്യാപനപ്രസംഗം നടത്താതിരിക്കാനാവില്ല; എന്നാല്‍ വിയോജിപ്പുള്ള ഭാഗങ്ങള്‍ വായിക്കാതെ വിടാം. മുഴുവന്‍ വായിക്കാതെ തുടക്കവും ഒടുക്കവും മാത്രം വായിച്ചാല്‍ നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിച്ചതായി കണക്കാക്കാം