ഡൽഹി
ഇന്ത്യന്‍ സമ്പദ്ഘടന പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്, ഇക്കാര്യത്തിലാരും അശുഭാപ്തി വിശ്വാസം വച്ച് പുലര്‍ത്തണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ വരാനിരിക്കുന്ന പൊതു ബജറ്റില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അന്താരാഷ്ട്ര നാണയനിധി കുറച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യവര്‍ഗക്കാരെ ലക്ഷ്യം വച്ച് ആധായനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. അഞ്ച് ശതമാനം ആധായനികുതിയുടെ നിലവിലെ പരിധി അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷം രൂപയിലേക്ക് ഉയര്‍ത്താനാണ് പദ്ധതി.