Sun. Dec 22nd, 2024
നെടുമ്പാശേരി:

 
കൊറോണ വൈറസ് ബാധയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈറസ് ബാധ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും, ആ വഴിയും എത്തിയ 28 യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കി. സ്‌ക്രീനിങ്ങിനു വിധേയമാക്കിയാണ് വൈറസ് ബാധ ഇല്ലെന്നു ഉറപ്പു വരുത്തിയത്.

ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.