ന്യൂ ഡൽഹി:
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. നേരത്തെയുള്ള രണ്ട് വിധിന്യായങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മാത്രമാണിതെന്നും കോടതി വ്യക്‌തമാക്കി. സർക്കാരിതര സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവയ്ക്കായി യഥാക്രമം ഹാജരായ മുതിർന്ന അഭിഭാഷകരായ ദിനേശ് ദ്വിവേദി, പ്രേം ശങ്കർ ജാ ,സഞ്ജയ് പരീഖ് എന്നിവരാണ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ വിധിയിൽ വൈരുധ്യമുണ്ടെന്ന ആരോപണത്താൽ സമീപിച്ചത്. ഈ സാഹചര്യത്തിൽ രണ്ട് വിധിന്യായങ്ങളും തമ്മിൽ നേരിട്ട് പൊരുത്തക്കേട് തെളിയിക്കാൻ കോടതി അപേക്ഷകരോട് ആവശ്യപ്പെട്ടു.അതിനുശേഷം മാത്രമേ കേസ് വിശാല ബെഞ്ചിലേക്ക് റഫർ ചെയ്യുകയുള്ളൂ.