Wed. Jan 22nd, 2025
ന്യൂഡൽഹി

പൗരത്വ  നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ കോടതിക്ക് മുമ്പില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം.   പ്രതിഷേധക്കാരെ പൊലീസ് നീക്കി. സുപ്രീംകോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുക, ഹൈക്കോടതികളിലെ ഹർജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ  ബഞ്ച് ഇന്ന് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹർജി ഇന്ന് പരിഗണിക്കില്ല